©️ MAYYIL VARTHAKAL MAYYIL VARTHAKAL©️ CONTACT©️ 9447817915©️ 8606757915©️ MAYYIL VARTHAKAL MAYYIL VARTHAKAL സ്കൂളിൽ പോകുന്നതിനിടയിൽ വിദ്യാർത്ഥിനി തോട്ടിൽ വീണ് മരിച്ചു

സ്കൂളിൽ പോകുന്നതിനിടയിൽ വിദ്യാർത്ഥിനി തോട്ടിൽ വീണ് മരിച്ചു

പഴയങ്ങാടി: വിദ്യാർത്ഥിനി തോട്ടിൽ വീണ് മരിച്ചു. മാടായി ഗവൺമെൻ്റ് ഗേൾസ് സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി എൻ വി ശ്രീനന്ദ (16)യാണ് നടന്ന് പോകുന്നതിനിടയിൽ കുഴഞ്ഞ് റോഡരികിലെ തോട്ടിലേക്ക് വീണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 8.45ഓടെയാണ് ദാരുണസംഭവം. സഹോദരനും മറ്റ് വിദ്യാർത്ഥികളുമായി സ്കൂളിൽ പോകാനായി ബസ്കയറാനായി പോകുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലുംnസാധിക്കാതെവന്നതിനാൽ കുട്ടികൾ സമീപത്തെ വീട്ടുകാരുടെ സഹായം തേടി. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ എത്തിചെങ്കിലും ജീവൻ രക്ഷികാനായില്ല. വെങ്ങര നടക്കു താഴെ എൻ വി സുധീഷ് കുമാറിൻ്റെയു സുജയുടെയും മകളാണ്. വിശ്വജിത്ത് സഹോദരൻ ആണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്