പാപ്പിനിശേരി: പാപ്പിനിശേരി വേളാപുരത്ത് സ്കൂട്ടറിൻ്റെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു വിദ്യാർത്ഥി മരിച്ചു. ചേലേരി സ്വദേശി ആകാശ് വിഹാറിലെ പി.ആകാശ് (20) ആണ് മരിച്ചത്. കല്യാശേരി ഇ.കെ.നായനാർ മോഡൽ പോളിടെക്നിക് വിദ്യാർത്ഥിയാണ്.
വ്യാഴാഴ്ച രാവിലെ 9.30ന് ആയിരുന്നു അപകടം. അപകടം നടന്നയുടനെ തന്നെ ആകാശിനെ പാപ്പിനിശ്ശേരി സിഎച്ച്സിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അച്ഛൻ : പരേതനായ മധു
അമ്മ : സവിത.
മരണപ്പെട്ട ആകാശ് ഏക മകനാണ്
Post a Comment