സംഹാര രുദ്രനായ സാക്ഷാൽ ഭഗവാൻ പടിഞ്ഞാറ് മുഖമായിരിക്കുന്ന മഹാക്ഷേത്രമാണ് നാറാത്ത് ശ്രീ തൃക്കൺമഠം. ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാനം മഹോത്സവം 2025 ജനുവരി 15, 16, 17 ബുധൻ, വ്യാഴം, വെള്ളി തീയതികളിൽ ക്ഷേത്രം തന്ത്രി എടയത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
2025 ജനുവരി 15 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ശ്രീ മഹാവിഷ്ണു ക്ഷേത്രം പരിസരത്ത് നിന്നും ആരംഭിച്ച് ക്ഷേത്രസന്നിധിയിലേക്ക് കലവറ നിറക്കൽ ഘോഷയാത്ര 6:30ന് സാംസ്കാരിക പ്രവർത്തകൻ മനോജ് പട്ടാന്നൂർ നടത്തുന്ന പ്രഭാഷണം രാത്രി 8:00 മണിക്ക് ശ്രീ തൃക്കൺമഠം ശിവ ക്ഷേത്രത്തിലെ മാതൃസമിതിയും നിരവധി കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന നൃത്ത സന്ധ്യ.
ജനുവരി 16 വ്യാഴാഴ്ച രാവിലെ 5:30ന് നടതുറക്കൽ നിത്യ പൂജകൾ തുടരും രാവിലെ 7 മണിക്ക് നവീകരണം കഴിഞ്ഞ് 13 കൊല്ലം പൂർത്തിയായതോടനുബന്ധിച്ച് ഈ വർഷം വിശേഷമായിട്ട് സഹസ്രകുഭാഭിഷേകം നടക്കും. വൈകുന്നേരം 6:30 ന് ഭഗവതി സേവ, രാത്രി 7ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു പ്രഭാഷണം നടത്തും. രാത്രി 7:30ന് വിവിധ കലാ ഗ്രൂപ്പുകളുടെ നൃർത്താവിഷ്കാരമായ നൃത്തനൃത്തൃങ്ങൾ
ജനുവരി 17 വെള്ളിയാഴ്ച രാവിലെ 5 30ന് പള്ളി ഉണർത്തൽ നട തുറക്കൽ അഭിഷേകം മലർനിവേദ്യം പഞ്ചഗവ്യം പഞ്ചകം 25 കലശപൂജ ശിവ ഭഗവാന് കലശാഭിഷേകം ഗണപതി ഭഗവാന് ഒറ്റ കലശാഭിഷേകം രാവിലെ 6 മണിക്ക് 108 തേങ്ങയുടെ മഹാഗണപതിഹോമം ഉച്ചയ്ക്ക് 12:30ന് പ്രസാദ സദ്യ വൈകുന്നേരം 4 മണിക്ക് സോപാന രത്നം കലാചാര്യ പയ്യന്നൂർ കൃഷ്ണമണിമാരാർ & പാർട്ടിയുടെ വാദ്യത്തോടുകൂടി കാഴ്ച ശീവേലി തുടർന്ന് മാടമന ശ്രീധരൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം എന്നിങ്ങനെ നടക്കും.
Post a Comment