മയ്യിൽ : സ്കൂൾ കലോത്സവങ്ങളും കായികമേളകളും സമാപിച്ചപ്പോൾ ഇങ്ങ് മയ്യിലിൽ കെ ജി കുരുന്നുകൾക്കായി മൂന്നുദിവസം നീണ്ടുനിന്ന കലാകായിക മാമാങ്കം ഒരുക്കിയിരിക്കുകയാണ് കയരളം നോർത്ത് എ എൽ പി സ്കൂൾ. സ്കൂളിലെ എൽ.കെ.ജി. യു.കെ.ജി. കുട്ടികൾക്കാണ് വിവിധ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചത്. കുട്ടികളുടെ വിവിധ കഴിവുകളെ കണ്ടെത്തുകയും അവയ്ക്ക് പ്രോത്സാഹനം നൽകുകയുമാണ് ഫെസ്റ്റിന്റെ ലക്ഷ്യം. ഫെസ്റ്റിന്റെ ഭാഗമായി ആകർഷകമായ സമ്മാനങ്ങളും ഒരുക്കി.
മയ്യിൽ ഗ്രാമഞ്ചായത്ത് അംഗം എ പി സുചിത്ര കിഡ്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ടി പി പ്രശാന്ത് അധ്യക്ഷനായി. പ്രധാനധ്യാപിക എം ഗീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി സി മുജീബ് നന്ദിയും പറഞ്ഞു. കെ ശ്രുതി, ധന്യ, എ ഒ ജീജ, കെ വൈശാഖ്, എം പി നവ്യ, കെ ടി ഖദീജ, കെ പി ഷഹീമ, ഷൈന എന്നിവർ നേതൃത്വം നൽകി. മൂന്ന് ദിവസങ്ങളിലായി നടന്ന ഫെസ്റ്റിൽ ആർട്സ് ഫെസ്റ്റ്, സ്പോർട്സ് ഫെസ്റ്റ്, ക്വിസ് ഫെസ്റ്റ്, ഡ്രോയിംഗ് ഫെസ്റ്റ് എന്നിവയ്ക്കൊപ്പം വിവിധ മത്സരങ്ങളും നടന്നു.
Post a Comment