അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ പരാതി നൽകി. കൊളച്ചേരി പഞ്ചായത്ത് രണ്ടാം വാർഡിലെ കമ്പിൽ - ചെറുക്കുന്ന് ലിങ്ക് റോഡ് റീ ടാറിംഗ് പ്രവർത്തി പത്തിലധികം വീടുകളിലും മുല്ലക്കൊടി കൊ- ഓപ്പ് റൂറൽ ബാങ്ക് വനിതാശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിലും വെള്ളം കയറുന്ന സ്ഥിതിയാണ് തൊട്ടടുത്തുള്ള മതിലിന് സമാന്തരമായി 2 അടിയോളം ഉയരത്തിൽ മണ്ണും മെറ്റലും നിരത്തി റോഡ് ഉയർത്തിയാണ് താറിംഗ് നടത്തുന്നത്. മതിലിന് താഴെ 2 മീറ്ററോളം താഴ്ചയിലുള്ള സ്ഥലമാണ്. ഏത് സമയത്തും അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. 10 ഓളം വീടുകളിൽ വെള്ളം കെട്ടിനിൽക്കുകയും ചെയ്യും. വളരെ ഇടുങ്ങിയതും ഡ്രെയിനേജ് സൗകര്യം ഇല്ലാത്തതുമായ റോഡ് ഉയർത്തി താർ ചെയ്യുന്നത് പൊതുമുതൽ ധൂർത്തടിക്കുന്നതുമാണ്. പൂർവ്വസ്ഥിതിയിൽ റോഡ് ടാറിംഗ് നടത്തി കാൽനടയാത്രക്കാർക്ക് സുഗമമായി യാത്ര ചെയ്യാനും, വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് പരിസരവാസികളും , സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രവും കൊളച്ചേരി പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി.
Post a Comment