Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി; വി നാരായണന്‍ പുതിയ ചെയര്‍മാന്‍

ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി; വി നാരായണന്‍ പുതിയ ചെയര്‍മാന്‍

ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി. ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി വി.നാരായണനെ നിയമിച്ചു. വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടറാണ് വി.നാരായണന്‍. ബഹിരാകാശ ശാസ്ത്ര വകുപ്പ് സെക്രട്ടറിയുടെയും സ്‌പേസ് കമ്മീഷന്‍ ചെയര്‍മാന്‍ ചുമതലയും നാരായണനായിരിക്കും

സ്‌പേസ് കമ്മിഷന്‍ ചെയര്‍മാന്റെ ചുമതലയും വി നാരായണന്‍ വഹിക്കും. നിലവിലെ ചെയര്‍മാന്‍ എസ് സോമനാഥ് ഈ മാസം 14ന് വിരമിക്കും. നാരായണന്‍ നാഗര്‍കോവില്‍ സ്വദേശിയാണ്. പഠിച്ചതും ജീവിക്കുന്നതും എല്ലാം തിരുവനന്തപുരത്താണ്.

വിക്ഷേപണ വാഹനങ്ങള്‍ക്കായുള്ള ലിക്വിഡ്, സെമി ക്രയോജനിക്, ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സ്റ്റേജുകളുടെ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്‍പിഎസ്സിയുടെ ടെക്‌നോ മാനേജിരിയല്‍ ഡയറക്ടറാണ് അദ്ദേഹം. റോക്കറ്റ് & സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്ധനായ ഡോ. വി നാരായണന്‍ 1984ലാണ് ഐഎസ്ആര്‍ഒയിലെത്തുന്നത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്