![]() |
കണ്ണാടി കണ്ണാടിപ്പറമ്പിന്റെ ബൽറാം മട്ടന്നൂർ സ്മാരക കണ്ണാടി പുരസ്കാരം സാമൂഹിക പ്രവർത്തക സമീറ ഫിറോസിൽ നിന്നും എഴുത്തുകാരനും, പ്രഭാഷകനുമായ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങുന്നു |
കണ്ണൂർ :കണ്ണാടി കണ്ണാടിപ്പറമ്പ് സംഘടിപ്പിച്ച കണ്ണാടിപ്പറമ്പ് പെരുമയും കണ്ണാടി പുരസ്കാര സമർപ്പണവും കണ്ണൂരിൽ നടന്നു. കണ്ണൂർ മഹാത്മാ മന്ദിരത്തിലെ കെ എൻ ചേക്കു കണ്ണാടിപ്പറമ്പ്, പവിത്രൻ കണ്ണാടിപ്പറമ്പ് നഗറിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ എഴുത്തുകാരൻ അമർനാഥ് അധ്യക്ഷത വഹിച്ചു. സാമൂഹിക വിമർശകൻ പി കെ ഹാരിസ് കണ്ണാടിപ്പറമ്പ് ആമുഖഭാഷണം നടത്തി.
പി നന്ദകുമാർ, ഷാനിഫ് എം കെ, സി സുനിൽകുമാർ, ഇവിജി നമ്പ്യാർ, അഡ്വ വി ദേവദാസ്, മുഹമ്മദ് ശമീം എന്നിവർ പ്രസംഗിച്ചു. ഡോ:എൻ സി തെരേസ, കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ, സാദിഖ് അഹമ്മദ്, ബഷീർ പെരുവളത്ത് പറമ്പ്, സുബൈർ മാസ്റ്റർ തോട്ടിക്കൽ, സിജിൻ സിജു, അസ്നാഫ് കാട്ടാമ്പള്ളി എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സാമൂഹിക പ്രവർത്തക സമീറ ഫിറോസ് പുരസ്കാര സമർപ്പണം നടത്തി. രമാ ജി നമ്പ്യാർ കവിതാലാപനം നടത്തി.
Post a Comment