Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ കണ്ണൂർ ജില്ല സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു

കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ കണ്ണൂർ ജില്ല സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു

തളിപ്പറമ്പ - കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ കണ്ണൂർ ജില്ല സമ്മേളനം ജനുവരി 31 ഫെബ്രുവരി 1 തീയതികളിൽ തളിപ്പറമ്പിൽ നടക്കും. സമ്മേളനത്തിൻ്റെ വിജയത്തിനായി സ്വാഗത സംഘ രൂപീകരണയോഗം ജില്ല പ്രസിഡണ്ട്  ലത മാണിക്കരയുടെ അധ്യക്ഷതയിൽ  സംസ്കൃതാധ്യാപക ഫെഡറേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം എൻ.വി. പ്രജിത്ത് മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. വി.ജെ.പി. നാരാണൻ, കെ.പി. അരുൺ, എം. പ്രസാദ്, ശങ്കര നാരായണൻ, എസ്. പി. മണികണ്ഠൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ശ്രീജിത്ത് ചീമേനി സ്വാഗതവും വിജെപി വിഷ്ണു നന്ദിയും പറഞ്ഞു.

പരിപാടിയുടെ വിജയത്തിനായി കൗൺസിലർ പി.വി. സുരേഷ്  ചെയർമാനും കെ.പി. അരുൺ കൺവീനറും ആയ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്