കണ്ണൂർ : സ്കൂൾ ബസ്സുകളിൽ സ്പീഡ് ഗവർണർ സ്ഥാപിക്കണമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സിറാജ് തയ്യിൽ അധികൃതരോട് ആവശ്യപ്പെട്ടു. കുറുമാത്തൂർ ചിന്മയ സ്കൂൾ ബസ് അപകടത്തിൽ മരണപ്പെട്ട കുട്ടിയുടെ വീട് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസുകളിലെ ഫിറ്റ്നെസും ഇൻഷ്യൂറൻസും കൃത്യമായി അടച്ചു ക്ലിയർ ആക്കിയിട്ടു മാത്രമേ കുട്ടികളെ എടുക്കാൻ അനുവദിക്കാൻ പാടുള്ളൂവെന്നും സിറാജ് തയ്യിൽ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് അഷറഫ് കയ്യങ്കോട്, ജന: സെക്രട്ടറി സമീഹുള്ള ഖാൻ,അഴീക്കോട് മണ്ഡലം ജന: സെക്രട്ടറി അഷറഫ് പഴഞ്ചിറ,ജില്ലാ പ്രവർത്തക സമിതി അംഗം മുഹമ്മദ് T.K. എന്നിവരും അദ്ധേഹത്തിന്റെ കൂടെയുണ്ടായിരുന്നു.
Post a Comment