മയ്യിൽ : സംരംഭകത്വത്തിന് പുതിയ ദിശകൾ തേടിയുള്ള സംരംഭക സഭ 26-01-2025ന് മയ്യിലിൽ സംഘടിപ്പിച്ചു. മേഖലയുടെ സമഗ്രവികസനത്തിനായി വിവിധ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത സമ്മേളനം സംരംഭകർക്ക് വഴികാട്ടിയായി.
ഇരിക്കൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ശ്രീകാന്ത് ടി വി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ശ്രീ. എ. ടി. രാമചന്ദ്രൻ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചു. സംരംഭകത്വത്തിന് സൃഷ്ടിച്ചിട്ടുള്ള അവസരങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.അജിത എം വി ഉദ്ഘാടനം നിർവഹിച്ചു. സംരംഭങ്ങളുടെ വളർച്ചക്കും ശാശ്വത വികസനത്തിനും സമൂഹം ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അവർ വിശദീകരിച്ചു.
തുടർന്ന് സംരംഭകർക്കുള്ള ലോൺ സങ്ക്ഷൻ ലെറ്റർ വിതരണവും, ഈ സാമ്പത്തിക വർഷം വിവിധ സർക്കാർ പദ്ധതികളിലൂടെ ആരംഭിച്ച യൂണിറ്റുകൾക്കുള്ള അനുമോദന പത്രവും വിതരണം നൽകി. പരിപാടിയിൽ പുതിയ അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭരതൻ, കേരള ബാങ്ക് മാനേജർ സരലക്ഷൻ, കാനറ ബാങ്ക് മാനേജർ ഷിജു സി കെ എന്നിവർ ആശംസകൾ അർപ്പിക്കുകയും സംരംഭകർക്ക് ബാങ്കുകൾ നൽകുന്ന ധനസഹായ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
തളിപ്പറമ്പ താലൂക്ക് വ്യവസായ കേന്ദ്രം അഡിഷണൽ ഡിസ്ട്രിക്ട് ഇൻഡസ്ട്രിസ് ഓഫീസർ സതീശൻ കോടഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. സംരംഭകർക്ക് പ്രയോജനകരമായ സർക്കാർ പദ്ധതികൾ, സാമ്പത്തിക സഹായങ്ങൾ, വിപണിയിലെ പുതിയ സാധ്യതകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിവരിച്ചു. മയ്യിൽ ഇ. ഡി. ഇ ശ്രീരാഗ് എം
നന്ദിയും പറഞ്ഞു.
Post a Comment