കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡും വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റും ചേർന്ന് ശുചീകരണം നടത്തി.
വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ സഹകരണത്തോടെ മയ്യിൽ ടൗണിന്റെ ഭാഗമായ കറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ഉൾപ്പെടുന്ന MMC ആശുപത്രി മുതൽ ചിന്മയ് മെഡിക്കൽസ് വരെയുള്ള ഭാഗം ശുചീകരിക്കുകയും, ഹരിത സൗന്ദര്യവൽക്കരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
വാർഡ് മെമ്പർ യൂസുഫ് പാലക്കീലിന്റ നേതൃത്വത്തിൽ നടന്ന ശുചീകരണ ഹരിത സൗന്ദര്യവൽക്കരണത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത്, നാരായണൻ എം ഒ, നാരായണൻ വയലപ്ര, രാജേഷ് എ എം, ഷുഹൈൽ സി പി, മജീദ്, വിനോദ് ടി സി തുടങ്ങിയവർ പങ്കെടുത്തു.
Post a Comment