തൃശ്ശൂർ : അന്തരിച്ച മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന് കലാകേരളത്തിന്റെ വിട. സംസ്കാരം മറ്റന്നാള്‍ പറവൂര്‍ ചേന്ദമംഗലത്ത് വെച്ച് നടക്കും.
നാളെ രാവിലെ 9.30ക്ക് മൃതദേഹം പൂങ്കുന്നത്ത് ചക്കാമുക്ക്, തോട്ടേക്കാട്ട് ലൈൻ തറവാട് വീട്ടിലേക്ക് (മണ്ണത്ത് ഹൗസ് ) കൊണ്ടുപോകും. 12 മണി മുതല്‍ സംഗീത അക്കാദമി ഹാളില്‍ (റീജനല്‍ തിയ്യറ്റർ) പൊതുദർശനം. മറ്റന്നാള്‍ 11 -ാം തിയ്യതി 9 മണി മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടിലെ പൊതുദർശനത്തിന് ശേഷം വൈകീട്ട് 3 മണിക്ക് പാലിയം തറവാട് ശ്മശാനത്തില്‍ സംസ്കാരച്ചടങ്ങുകള്‍ നടക്കും.
Post a Comment