ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനുവരി 25-ാം തീയതി ശനിയാഴ്ച, രാവിലെ 10:30 മുതൽ മയ്യിൽ പഞ്ചായത്ത് ഹാളിൽ വച്ച് സംരംഭക സഭ സംഘടിപ്പിക്കുന്നു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം വി അജിത ഉദ്ഘാടനം നിർവഹിക്കും. വൈസ് പ്രസിഡണ്ട് ശ്രീ എ ടി രാമചന്ദ്രൻ അധ്യക്ഷനാകും.
പരിപാടിയുടെ ഭാഗമായി, സംരംഭക വർഷം ക്യാമ്പയിനിൽ ഉൾപ്പെടുന്ന സംരംഭകർക്ക് ബാങ്ക് വായ്പകളുടെ സാങ്ക്ഷൻ ലറ്റർ വിതരണം ചെയ്യുന്നതാണ്.
ഇതിനൊപ്പം, മയ്യിൽ പ്രദേശത്തെ ഉൾക്കൊള്ളുന്ന വ്യവസായ സാധ്യതകളെ കുറിച്ച് വിശദമായ അവലോകനം നടത്താനും അവസരമുണ്ട്.
താല്പര്യമുള്ള എല്ലാ സംരംഭകരേയും, വ്യവസായ രംഗത്തേക്ക് കടന്നുവരാൻ താല്പര്യം ഉള്ളവരെയും, പൊതുജനങ്ങളെയും ഈ അവസരത്തിൽ പങ്കെടുക്കാൻ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 7511111745
Post a Comment