©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL കാട്ടാമ്പള്ളി പാലത്തിന് സമീപം കാറും ബസ്സും കൂട്ടിയിടിച്ച് അപകടം

കാട്ടാമ്പള്ളി പാലത്തിന് സമീപം കാറും ബസ്സും കൂട്ടിയിടിച്ച് അപകടം

നാറാത്ത് : കാട്ടാമ്പള്ളി പാലത്തിന് സമീപം കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. കണ്ണൂരിൽ നിന്ന് മയ്യിൽ - കണ്ടക്കൈ ഭാഗത്തേക്ക് വരികയായിരുന്ന ഗ്യാലക്‌സി ബസ്സും പുതിയതെരു ഭാഗത്തേക്ക് പോകുന്ന ഷവർലെറ്റ് എൻജോയ് കാറുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകാർ ഇടപെട്ട് വാഹന ഗതാഗതം പുന:സ്ഥാപിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്