മയ്യിൽ: മയ്യിൽ അസ്ഥാനമായി ഒരു സബ്ബ് റജിസ്ട്രാർ ഓഫീസ് അനുവദിക്കുക, ശമ്പള പെൻഷൻ പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുകഎന്നീ ആവശ്യങ്ങൾ അടിയന്തിരമായും അനുവദിക്കണമെന്ന് ഇന്ന് മയ്യിൽ പെൻഷൻ ഭവനിൽ ചേർന്ന കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂനിയൻമയ്യിൽ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.നാരായൺ മാസ്റ്റരുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാ ജോയിന്റ് സിക്രട്ടറി ടി.വി. വനജാക്ഷി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനകമ്മറ്റി അംഗം ഇ. മുകുന്ദൻ, മയ്യിൽ ബ്ലോക്ക് പ്രസിഡന്റ് കെ.വി.യശോദ ടീച്ചർ, ബ്ലോക്ക് സിക്രട്ടറി സി. പത്മനാഭൻ എന്നിവർ സംസാരിച്ചു. സിക്രട്ടറി പ്രകാശ് കുമാർ എം.പി. വാർഷിക റിപ്പോർട്ടും ട്രഷറർ പി.കെ.രമണി ടീച്ചർ വരവു കണക്കുംപി.വി.പത്മിനി അനുശോചന പ്രമേയവും കെ.നാരായണൻ ഔദ്യോഗികപ്രമേയവും അവതരിപ്പിച്ചു. കെ.കെ.ലളിതകുമാരി ടീച്ചർ സ്വാഗതവും സി.വി ഗംഗാധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു. വരണാധികാരി കെ.ബാലകൃഷ്ണൻ നായരുടെ നേതൃത്ത്വത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു കെ നാരായണൻ മാസ്റ്റർ (പ്രസിഡന്റ്), പ്രകാശ് കുമാർ. എം.പി(സിക്രട്ടറി ), പി.കെ.രമണി ടീച്ചർ (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.
Post a Comment