©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL ഭാഗവതത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നിടത്ത് ഭവനം ഭാഗവത ഭൂമിയാകുന്നു; സ്വാമി ചിദാനന്ദപുരി

ഭാഗവതത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നിടത്ത് ഭവനം ഭാഗവത ഭൂമിയാകുന്നു; സ്വാമി ചിദാനന്ദപുരി

ആർഷ സംസ്കാര ഭാരതി ജില്ലാ ഘടകം മട്ടന്നൂർ മിഥിലയിൽ സംഘടിപ്പിച്ച ഭവനം ഭാഗവത ഭൂമിക  യജ്ഞത്തിൽ സ്വാമി ചിദാനന്ദപുരി അനുഗ്രഹ ഭാഷണം നടത്തുന്നു.
മട്ടന്നൂർ : ഈശ്വരനിൽ നിന്നു ഭിന്നമായിട്ട് ഒന്നുമില്ല. എന്നതാണ് പാരമാർഥിക തലത്തിൽ ഭാഗവതം പറയുന്നത്. സാധനയിലൂടെ ഭഗവാനെ അനുധാവനം ചെയ്യുന്നവർ ഭാഗവതന്മാരാകുന്നു. ദുഷ്ടരെ ശിക്ഷിച്ചു ശിഷ്ട രക്ഷ ചെയ്യാൻ ഒരു നല്ല ഭരണാധികാരിക്ക് കഴിയും. എന്നാൽ ധർമ്മ സംസ്ഥാപനത്തിന് ഈശ്വരൻ തന്നെ വേണ്ടി വരും. അതുകൊണ്ടാണ് പുരുഷസൂക്തം ഉൾപ്പെടെ സകല പ്രമാണങ്ങളും ഈശ്വരനാണ് സർവ്വത്തിന്റെയും അധികാരി എന്ന് വിളംബരം ചെയ്യുന്നത്. ആധ്യാത്മിക രംഗത്ത് ആർഷ സംസ്കാര ഭാരതിയുടെ ഇത്തരം പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. സനാതന ധർമ്മത്തിന്റെ ശാശ്വത മൂല്യങ്ങൾ ഓരോ വീടുകളിൽ നിന്നും തുടങ്ങണമെന്നും സ്വാമിജി അഭിപ്രായപ്പെട്ടു. ആർഷ സംസ്കാര ഭാരതിയുടെ ജില്ലാ ഘടകം മട്ടന്നൂർ ഡോ: നാരായണൻ പുതുശ്ശേരിയുടെ മിഥിലയിൽ സംഘടിപ്പിച്ച പതിനൊന്നാമത് ഭവനം ഭാഗവത ഭൂമിക ഏകദിന യജ്ഞത്തിൽ അനുഗ്രഹ ഭാഷണം നടത്തുകയായിരുന്നു സ്വാമിജി.

രാവിലെ 6.30ന് ശ്രീഫല സമർപ്പണത്തോടെ യജ്ഞത്തിനു തുടക്കം കുറിച്ചു. സമൂഹസഹസ്രനാമം, കീർത്തനാലാപനം, അന്നപ്രസാദം എന്നിവയുമുണ്ടായി. യജ്ഞാചാര്യൻ എ കെ നാരായണൻ നമ്പൂതിരി, ടി ഉണ്ണികൃഷ്ണ വാര്യർ പട്ടാനൂർ, കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ നാറാത്ത്, വി വി മുരളീധരവാര്യർ കല്ല്യാശ്ശേരി എന്നിവർ ഭാഗവതം ഏകാദശ സ്കന്ധത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.ഈശാന മംഗലം, തെരൂർ എന്നീ നാരായണീയ സമിതികളുടെ നാരായണീയ പാരായണം ഉണ്ടായി. വി കെ എസ് നമ്പ്യാർ ഭജനയ്ക്ക് നേതൃത്വം നൽകി. വൈകുന്നേരം 6 .30ന് ശാന്തി മന്ത്രത്തോടെ യജ്ഞം സമാപിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്