കൊളച്ചേരി : പാമ്പുരുത്തിറോഡ് ബസ്റ്റോപ്പിൽ രാവിലെ ബസ് നിർത്താത്തത് പതിവാവുന്നു. ഇത് കാരണമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന നൂറോളം വിദ്യാർത്ഥികളും, ജോലി - മറ്റു മേഖലയിലേക്ക് പോകേണ്ട സാധാരണക്കാരും പ്രയാസപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയും, ഇതിൽ ശക്തമായ ശാശ്വത നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ടും മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
നാളെ മുതൽ പോലീസ് നിരീക്ഷണം ഉൾപ്പെടെ നടത്തി കുറ്റക്കാർക്കെതിരെ നടപടികൾ കൈക്കൊള്ളാമെന്ന് പോലീസ് നിവേദക സംഘത്തിന് ഉറപ്പു നൽകി. മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, പാമ്പുരുത്തി ശാഖാ ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് കുഞ്ഞി എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
Post a Comment