മയ്യിൽ വള്ളിയോട്ട് ജയകേരള വായനശാലയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എം. രാഘവൻ, കെ.നാരായണൻ എന്നിവർക്കും
ഹരിതസേന അംഗങ്ങളായ എം.വി. ഗൗരി, എ.ടി. രന്യ എന്നിവർക്കുള്ള ആദര സമർപ്പണവും, താലൂക്ക് തല സർഗ്ഗോത്സവത്തിൽ വിജയികളായ പി. ഗൗരിനന്ദ, ആർ തേജസ്വിനി, നേതൃസമിതി വായനോത്സവ വിജയികളായ വി.വി.ആ ശ്രീദ്, ആർ. ശ്രീവിദ്യ എന്നിവർക്കും വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള അനുമോദനവും ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വായനശാലാ പ്രസിഡന്റ് വി.വി.ദേവദാസൻ അദ്ധ്യക്ഷത വഹിച്ചു. എം. രാഘവൻ, കെ.നാരായണൻ, കെ.ബാലകൃഷ്ണൻ, എം.വി. ഓമന, എം വി.ഗൗരി എന്നിവർ സംസാരിച്ചു. ഡോ: കെ.രാജഗോപാലൻ സ്വാഗതവും. വായനശാല സിക്രട്ടറി ഇ.പി.രാജൻ നന്ദിയും പറഞ്ഞു. തുടർന്ന് വനിതാവേദി പ്രവർത്തകർ അവതരിപ്പിച്ച കലാപരിപാടിയും. എം.ടി.വാസുദേവൻ നായരുടെ നിർമ്മാല്യം സിനിമാ പ്രദർശനവും നടന്നു.
Post a Comment