തായംപൊയിൽ : യുവജന വായനശാല & ഗ്രന്ഥാലയം യുവരശ്മി സ്പോർട്സ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണവും സിനിമാ പ്രദർശനവും നടന്നു. അഭിലാഷ് കണ്ടക്കൈ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡൻ്റ് പി രാജേഷ് അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി നിതിൻ സി വി സ്വാഗതം പറഞ്ഞു. എം ടി വാസുദേവൻ നായർ എഴുതിയ മനോരഥങ്ങൾ എന്ന നോവലിലെ ആസ്പദമാക്കിയുള്ള സീരിസിലെ ഓളവും തീരവും എന്ന എപിസോഡാണ് ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചത്.
Post a Comment