ചട്ടുകപ്പാറ - കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കും കണ്ണൂർ നിക്ഷാൻ ഇലക്ട്രോണിക്സും സംയുക്തമായി ഒരുക്കുന്ന ഇലക്ട്രോണിക്സ് ആൻ്റ് ഹോം അപ്ലയൻസ് വായ്പാമേള ബേങ്കിൻ്റെ ചട്ടുകപ്പാറ ഹെഡ് ഓഫീസ് ബിൽഡിംങ്ങിൽ ആരംഭിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി.റെജി ഉൽഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് മെമ്പർ പി.ഷീബ, ബേങ്ക് വൈസ് പ്രസിഡണ്ട് പി.ഗംഗാധരൻ എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. അസിസ്റ്റൻറ് സെക്രട്ടറി എം.വി.സുശീല നന്ദി രേഖപ്പെടുത്തി. ജനുവരി 30 വരെ വായ്പാമേള ഉണ്ടായിരിക്കും.
Post a Comment