Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഇ ദൃശ്യമാധ്യമ പുരസ്‌കാര സമർപ്പണം ഇന്ന്

ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഇ ദൃശ്യമാധ്യമ പുരസ്‌കാര സമർപ്പണം ഇന്ന്

കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട്, മാഹി ജില്ലകളിലെ ലയൺസ് ക്ലബ്ബ് കൂട്ടായ്മയായ ലയൺസ് ഡിസ്ട്രിക്ട് 318 ഇ ദൃശ്യവാർത്താ മാദ്ധ്യമ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. വാർത്താ മാദ്ധ്യമ പുരസ്‌കാരം മലയാള മനോരമ സ്‌പെഷ്യൽ കറസ്‌പോണ്ടന്റും കണ്ണൂർ ബ്യൂറോ ചീഫുമായ അനിൽ കുരുടത്തിനും കേരള കൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റും കണ്ണൂർ ബ്യൂറോ ചീഫുമായ കെ സുജിത്തിനും ദൃശ്യമാധ്യമ വിഭാഗത്തിൽ കോഴിക്കോട് മാതൃഭൂമി ന്യൂസിന്റെ സീനിയർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സി.കെ. വിജയനും ലഭിച്ചു.

പതിനായിരം രൂപയും പുരസ്‌കാരവും പ്രശസ്തിപത്രവുമാണ് അവാർഡ് ജേതാക്കൾക്ക് സമ്മാനിക്കുക. ഫെബ്രുവരി ഒന്ന് ശനിയാഴ്ച വൈകുന്നേരം ആറര മണിക്ക് കണ്ണൂർ ലയൺസ് ഹാളിൽ നടക്കുന്ന അവാർഡ് സമർപ്പണ ചടങ്ങ് കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് യതീഷ് ചന്ദ്ര ഉത്ഘാടനം ചെയ്ത് അവാർഡുകൾ സമ്മാനിക്കും.

ഡിസ്ട്രിക്ട് ഗവർണർ കെവി രാമചന്ദ്രൻ മുഖ്യ അതിഥിയായിരിക്കും. ആധുനിക കാലത്ത് മാദ്ധ്യമങ്ങളുടെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പിപി ശശീന്ദ്രൻ സംസാരിക്കും. മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻ ചെയർപേഴ്‌സൺ കെപിടി ജലീൽ അദ്ധ്യക്ഷത വഹിക്കും.

പത്രസമ്മേളനത്തിൽ ഡിസ്ട്രിക്ട് ഗവർണർ കെവി രാമചന്ദ്രൻ, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ഷാജി ജോസഫ്, മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻ ചെയർപേഴ്‌സൺ കെപിടി ജലീൽ, ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി സിദ്ധാർത്എഥ് വണ്ണാരത്ത്, ഗ്ലോബൽ സർവ്വീസ് ടീം കോർഡിനേറ്റർ എം വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്