Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL റിപ്പബ്ലിക് ദിന പ്രഭാഷണം, ക്വിസ് മത്സരം

റിപ്പബ്ലിക് ദിന പ്രഭാഷണം, ക്വിസ് മത്സരം

മയ്യിൽ: KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ 75 ആം വാർഷികം ആഘോഷിച്ചു. ഭരണഘടനാ മൂല്യങ്ങൾ എന്ന വിഷയത്തിൽ പി ദിലീപ് കുമാർ മാസ്റ്റർ പ്രഭാഷണം നടത്തി. പി. ശിവരാമൻ്റെ അധ്യക്ഷതയിൽ 1 NC കൊളച്ചേരിബ്ലോക്ക് പ്രസിഡണ്ട് കെ പി ശശിധരൻ ഉൽഘാടനം ചെയ്തു. പി.സത്യഭാമ, കെ.സി രാജൻ മാസ്റ്റർ ,' സി ശ്രീധരൻ മാസ്റ്റർ,സി.വാസുമാസ്റ്റർ, ചന്ദ്രൻ മാസ്റ്റർ, രാധാകൃഷ്ണൻ മാണിക്കോത്ത് എന്നിവർ സംസാരിച്ചു. KSSPA വെൽഫെയർ ഫണ്ടിലേക്ക് നിക്ഷേപം നൽകിയ രാജീവൻ.എ.പി, മോഹൻദാസ്.പി.എം, കെ.കെ.ഭാസ്കരൻ എന്നിവർക്ക് പി.കെ.പ്രഭാകരൻ മാസ്റ്റർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ Up വിഭാഗത്തിൽ കൃഷ്ണവേണി, കൃഷ്ണദേവ്, സോനാൽ. സി. പി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. HS വിഭാഗത്തിൽ പ്രാർത്ഥന പ്രദീപ്, അനാ മൃത.വി, മുഹമ്മദ് സിനാൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വിജയികൾക്ക് സർവ്വശ്രീ എം.വി കുഞ്ഞിരാമൻ മാസ്റ്റർ, എ.കെ രുഗ്മിണി, പി. സത്യഭാമ, ഇ.കെ ഭാരതി എന്നിവർ മെമെൻ്റോയും ഉപഹാരവും നൽകി. NK മുസ്തഫ സ്വാഗതവും ടി.പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.  


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്