Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണൂരില്‍ തെരുവുനായയെ കണ്ട് ഭയന്നോടിയ 9 വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു

കണ്ണൂരില്‍ തെരുവുനായയെ കണ്ട് ഭയന്നോടിയ 9 വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു

കണ്ണൂർ: കണ്ണൂരില്‍ തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റില്‍ വീണ് 9 വയസുകാരൻ മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസല്‍ ആണ് മരിച്ചത്.

വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുമ്ബോള്‍ തെരുവുനായയെ കണ്ട് ഭയന്നോടുകയായിരുന്നു. തുടര്‍ന്ന് കാണാതായ ഫസലിനെ തെരച്ചിലിനോടുവില്‍ സമീപത്തെ പറമ്ബിലെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. തുവ്വക്കുന്ന് ഗവണ്‍ണെന്‍റ് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാൻ് മുഹമ്മദ് ഫസല്‍. വൈകിട്ട് അഞ്ചരയോടെ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു. ആ സമയത്ത് തെരുവുനായയെ കണ്ട് കുട്ടികള്‍ ചിതറിയോടി. സമീപത്തുള്ള പറന്പിലൂടെയാണ് കുട്ടികളോടിയത്. പിന്നീട് കുട്ടി എങ്ങോട്ട് പോയെന്ന് മനസിലായില്ല. തെരച്ചിലിനൊടുവിലാണ് തൊട്ടടുത്ത് വീട്ടിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ കുഞ്ഞിനെ കാണുന്നത്. ഫയര്‍ഫോഴ്സ് എത്തി കുട്ടിയെ എടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്