Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സോപാനം വോളി 2025

സോപാനം വോളി 2025

കാര്യാടത്ത് ശ്രീധരൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും മീനാത്ത് കുഞ്ഞിക്കണ്ണൻ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള  ഒന്നാമത് സോപാനം വോളി ജനുവരി 31 ഫെബ്രുവരി 1  വൈകുന്നേരം 6 മണി മുതൽ സോപാനം പഴശ്ശി കുറ്റ്യാട്ടൂരിൻ്റെ ഫ്ളഡ്ലിറ്റ് മൈതാനത്ത് നടക്കും. സോപാനം കലാ - കായിക വേദി വായനശാല പ്രസിഡണ്ട് ടി ബൈജു  അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മയ്യിൽ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് സഞ്ജയ് കുമാർ ഉദ്ഘാടനം ചെയ്യും. മുൻ ജില്ലാ വോളിബോൾ ടീം ക്യാപ്റ്റൻ അശോകൻ പട്ടാന്നൂർ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെംബർ യൂസഫ് പാലക്കൽ ആശംസ അറിയിച്ച് സംസാരിക്കും. വിജയികൾക്കുള്ള സമ്മാനദാനം ശ്രീകണ്ഠാപുരം സബ് ഇൻസ്പെക്ടർ കെ വി ശശിധരൻ നിർവ്വഹിക്കും. ജനുവരി 31 ന് നടക്കുന്ന ആദ്യ റൗണ്ടു മത്സരങ്ങളിൽ ജില്ലയിലെ കരുത്തരായ എട്ടു ടീമുകൾ മാറ്റുരക്കും രണ്ടാം ദിനമായ ഫെബ്രവരി 1 ന് സെമി ഫൈനലുകളും ഫൈനൽ മത്സരവും നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്