കണ്ണാടിപ്പറമ്പ് പാറപ്പുറം ശ്രീ പുതിയ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം 16, 17 തീയതികളിൽ നടക്കും.
16.1.25 ന് (വ്യാഴാഴ്ച) രാവിലെ 9 മണിക്ക് നട തുറക്കൽ. 10:30ന് ഗണപതിഹോമം. തുടർന്ന് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്ന് വൈകുന്നേരം ദീപം തിരി എഴുന്നള്ളത്ത്. ദീപാരാധന തുടർന്ന് കൊടിയില വെപ്പ്, ചൊവ്വവിളക്ക്, പുതിയ ഭഗവതിയുടെ കൂടിയാട്ടം.
17.1.25 ന് (വെള്ളിയാഴ്ച)രാവിലെ പള്ളി ഉണർത്തൽ. ഉച്ചപൂജ. പായസനിവേദ്യം
(പായസത്തിന് അരി സാധനം കൊണ്ടുവരുന്നവർ മുൻകൂട്ടി കൊണ്ടുവരണം) വൈകുന്നേരം ദീപാരാധന. തുടർന്ന് പൂജ, പുതിയ ഭഗവതിയുടെ തോറ്റം, ഭഗവതിയുടെ കൂടിയാട്ടം, ചൊവ്വവിളക്ക്, കാരകയ്യേക്കൽ, മേലേരി കൂട്ടൽ, വീരൻ തോറ്റം, വീരൻ തെയ്യം, വീരകാളി തെയ്യം, മേലേരി കൈയേക്കൽ, പുതിയഭഗവതി പുറപ്പാട്, ഭദ്രകാളി പുറപ്പാട്, കരിയടിക്കൽ, ഗുരുകാരണവർമാർക്ക് നിവേദ്യം എന്നിവ നടക്കും.
Post a Comment