പഴശ്ശി: സർവ്വീസ് പെൻഷൻ ഔദാര്യമല്ല അവകാശമാണെന്ന സുപ്രീം കോടതി വിധിയുടെ ഓർമ പുതുക്കിക്കൊണ്ട് ഡിസംബർ 17 - പെൻഷൻ ദിനം KSSPA കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി ആചരിച്ചു. പഴശ്ശിയിലെ മുതിർന്ന KSSPA അംഗം ടി.ഒ. നാരായണൻ കുട്ടി അവർകളെയാണ് ആദരിച്ചത്. വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഷാൾ അണിയിച്ചു. എം.വി കുഞ്ഞിരാമൻ മാസ്റ്റർ, വി.പത്മനാഭൻ മാസ്റ്റർ എം. ബാലകൃഷ്ണൻ മാസ്റ്റർ, വി.ബാലൻ, എൻ.സി ശശിധരൻ മാസ്റ്റർ, Sp. മധുസൂദനൻമാസ്റ്റർ, കെ. പ്രഭാകരൻ, സി. അച്ചുതൻ, ഇ. കെ വാസുദേവൻ, റിഷികേശൻ നമ്പൂതിരി, കേശവൻ നമ്പൂതിരി, ടി. ഒ നാരായണൻകുട്ടിയുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Post a Comment