![]() |
പട്ടുവം ചെറിയാറമ്പ് ശ്രീ നരസിംഹ ക്ഷേത്രത്തിൽആദ്ധ്യാത്മികതയും ആധുനിക ജീവിതവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തുന്നു |
തളിപ്പറമ്പ : ആധ്യാത്മികതയിൽ അടിയുറച്ചു കൊണ്ടുള്ള ജീവിതത്തെയാണ് നാം മുറുകെ പിടിക്കേണ്ടതെന്നും, സ്വന്തം ജീവിതത്തിൻ്റെ മാനദണ്ഡം എന്തായിരിക്കണമെന്ന് ഓരോരുത്തർക്കും വ്യക്തമായ ധാരണ ഉണ്ടായിരിക്കണമെന്നും ആർഷ സംസ്കാര ഭാരതി സംസ്ഥാന അധ്യക്ഷൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. പട്ടുവം ചെറിയാറമ്പ് ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ മഹോത്സവത്തോടനുബന്ധിച്ച് ആദ്ധ്യാത്മികതയും ആധുനിക ജീവിതവും എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ ഓരോ വ്യക്തിയും മുറുകെ പിടിക്കേണ്ടത് തൻ്റെ ആദർശങ്ങളെയും, വിശ്വാസങ്ങളെയും, ദർശനങ്ങളെയുമാണ്. ഇത്തരം തത്ത്വ ബോധനത്തിനു വേണ്ടിയുണ്ടായതാണ് ക്ഷേത്രങ്ങൾ. ഏത് കർമ്മത്തോടൊപ്പവും നന്മയും തിന്മയും ഉണ്ടെന്നും, രണ്ടിനോടും തുല്യം അകലം പാലിച്ചാൽ പ്രതിസന്ധികൾ അനായാസമായി തരണം ചെയ്യാൻ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് എം ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ വി ആർ ജോസ്ന പട്ടുവം സ്വാഗതവും, ടിപി ഗംഗാധരൻ നന്ദിയും പറഞ്ഞു.
Post a Comment