കൊളച്ചേരിമുക്ക്: കൊളച്ചേരിമുക്ക് പെട്രോൾ പമ്പിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് (05-12-2024) രാവിലെ കമ്പിൽ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ ഇടിച്ചു ഇലക്ട്രിക് പോസ്റ്റും തകർന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.
Post a Comment