©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL പാവന്നൂർമൊട്ട സ്വദേശി മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ കാറിടിച്ച് മരിച്ചു

പാവന്നൂർമൊട്ട സ്വദേശി മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ കാറിടിച്ച് മരിച്ചു

കുറ്റ്യാട്ടൂർ : മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ പിതാവ് കാറിടിച്ച് മരിച്ചു. പാവന്നൂർമൊട്ടയിലെ പുതിയ വീട്ടിൽ പി വി വത്സൻ ആശാരി (55) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 7.30നാണ് അപകടം. വത്സന്റെ വീടിന് മുൻവശത്ത് വച്ച് മയ്യിലിൽ നിന്നും ഇരിക്കൂറിലേക്ക് പോകുകയായിരുന്ന കാറിടിച്ചാണ് അന്ത്യം.

28ന് നടക്കാനിരുന്ന മകൾ ശിഖയുടെ വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിന് ഇടയിലാണ് അപകടം. വിവാഹത്തോട് അനുബന്ധിച്ച് വീട്ടിൽ ഇറക്കിയ ജില്ലി പൊടി നീക്കം ചെയ്യാനായി സമീപത്തെ വീട്ടിൽ നിന്നും അർബാന എടുത്ത് വരുന്നതിനിടെയാണ് കാറിടിച്ചത്.

ഭാര്യ: പ്രീത. മക്കൾ: ശിഖ, ശ്വേത. സഹോദരങ്ങൾ: മോഹനൻ, ഷാജി, വിനിത, ലത, ശ്രീജ. സംസ്കാരം ഇന്ന്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്