Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ശയ്യാവലംബരായ ഭിന്നശേഷി വിദ്യാർഥികളുടെ സഹവാസ ക്യാമ്പ് 30-ന് തുടങ്ങും.

ശയ്യാവലംബരായ ഭിന്നശേഷി വിദ്യാർഥികളുടെ സഹവാസ ക്യാമ്പ് 30-ന് തുടങ്ങും.

മയ്യില്‍: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബിആര്‍സി എന്നിവ ചേര്‍ന്ന് ശയ്യാവലംബരായ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സ്പര്‍ശം ദ്വിദിന സഹവാസ ക്യാമ്പ് 30,31 തീയ്യതികളിലായി നടത്തും. രാവിലെ പത്തിന് മാണിയൂര്‍ സെന്‍ട്രല്‍ എല്‍.പി. സ്‌കൂളില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.നിജിലേഷ് പറമ്പന്‍ ഉദ്ഘാടനം ചെയ്യും. സമഗ്ര ശിക്ഷ കണ്ണൂർ പ്രോഗ്രാം ഓഫീസർ ഡോ. പി.കെ. സബിത്ത് മുഖ്യാതിഥിയാകും. ജനപ്രതിനിധികളുമായി രക്ഷിതാക്കളുടെ മുഖാമുഖം, കുട്ടികളുടെ സര്‍ഗ്ഗാത്മക വേള, കൊട്ടും പാട്ടും, പ്രകൃതി നടത്തം, ബോധവത്കരണ പരിപാടി തുടങ്ങിയവ ഉണ്ടാകും. 31-ന് വൈകീട്ട് മൂന്നിന് സമാപന സമ്മേളനത്തില്‍ മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാര്‍ സമ്മാനവിതരണം നടത്തും. മാണിയൂർ സെൻട്രൽ എൽ . പി. സ്കൂളിൽ നടന്ന സംഘാടക സമിതി യോഗം എ.ഇ. ഒ. കെ.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊതു പ്രവർത്തകൻ ബാബുരാജ് മാണുക്കര അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം. ബാലൻ, ബി.പി.സി. എം.വി.നാരായണൻ, അധ്യാപകരായ റിജിൽ, രാഹുൽ തുടങ്ങിയവർ സംസാരിച്ചു

0/Post a Comment/Comments