കാറ്ററിങ് ഡെലിവറി ജീവനക്കാരനായ ആകാശ് എന്ന 26 കാരനാണ് ആത്മഹത്യ ചെയ്തത്. കൊവിഡ് കാലത്ത് തുടങ്ങിയ ഓണ്‍ലൈന്‍ റമ്മി കളിയാണ് കുടുംബത്തിന് ദുരന്തമായി മാറിയത്. ഏതാനും വര്‍ഷം മുമ്പ് പിതാവ് മരിച്ചതിനാല്‍ ആകാശും സഹോദരനും അമ്മയുമാണ് കുടുംബത്തിലുണ്ടായിരുന്നത്. കാന്‍സര്‍ ചികില്‍സക്കായി സ്വരൂപിച്ചിരുന്ന 30,000 രൂപ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം അമ്മ ആകാശിനോട് പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ ഈ പണം ഉപയോഗിച്ചെന്ന് ആകാശ് സമ്മതിച്ചു. അതിന് അമ്മയും സഹോദരനും ആകാശിനെ ശാസിച്ചു. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ആകാശ് പിന്നെ തിരികെ വന്നില്ല. കാണാതായതോടെ വീട്ടുകാര്‍ ആകാശ് പോവാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി. ശനിയാഴ്ച്ച രാവിലെ തൊട്ടടുത്ത ഒരു വീടിന്റെ മുകളില്‍ ആകാശിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ പോലിസ് കേസെടുത്തു.
Post a Comment