നാറാത്ത് : നാറാത്ത് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി സ്ത്രീ പദവി പഠനം റിപ്പോർട്ട് പ്രകാശനം ചെയ്തു. ഇതോടൊപ്പം ജൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്ത്രീയും നിയമവും എന്നാ വിഷയത്തിൽ ബോധവത്കരണ ക്ലാസും നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്ത ചടങ്ങിന് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ സുലജ പി ഗാർഹിക പീഡനം നിരോധന നിയമം, POSH Act എന്നി നിയങ്ങളെ കുറിച്ച് ബോധവൽകരണ ക്ലാസ്സ് നൽകി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള കെ, സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാരായ ഗിരിജ വി, കാണി ചന്ദ്രൻ, കല്യാശ്ശേരി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ സുനിൽ കുമാർ കെ,ഐ സി ഡി എസ് സൂപ്പർവൈസർ റസീല കെ എൻ, സ്ത്രീ പദവി പഠനം ജില്ലാ കോർഡിനേറ്റർ ശ്രീജിന. പി, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ശില്പ എം എന്നിവർ സംസാരിച്ചു.
Post a Comment