Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കെ കരുണാകരൻ അനുസ്മരണം നടത്തി

കെ കരുണാകരൻ അനുസ്മരണം നടത്തി

കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ 14ാം ചരമദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
മണ്ഡലം പ്രസിഡന്റ്‌ പികെ വിനോദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഡിസിസി മെമ്പർ കെഎം ശിവദാസൻ ഉദ്ഘാടനം ചെയ്തു.
വി പത്മനാഭൻ മാസ്റ്റർ,വി ബാലൻ, എൻവി നാരായണൻ, എകെ ശശിധരൻ,ഷീന എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ കണ്ണൂർ ജില്ലാ റവന്യൂ കലോത്സവത്തിൽ യുപി വിഭാഗം സംസ്‌കൃതം സിദ്ധരൂപോച്ചാരണത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ മണ്ഡലം എക്സിക്യൂട്ടീവ് മെമ്പർ അനീഷിന്റെ മകൾ അൻഷിക അനീഷ് നെ ആദരിച്ചു. എൻകെ മുസ്തഫ മാസ്റ്റർ സ്വാഗതവും ഇ തസ്ലിം നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്