കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീകുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച കുളം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലുള്ള ചടങ്ങോട് കൂടി സമർപ്പിച്ചു. തുടർന്ന് കാർത്തിക ദീപം തെളിയിച്ചു. ഇതോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എ.നാരായണന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രക്കുളം ശില്പികളായ പി.സുരേശൻ മൊറാഴ, പി.പി. ലോകേഷ് കുമാർ, ടി.പി. സന്തോഷ് എന്നിവരെ ആദരിച്ചു.
Post a Comment