മതിയായ സംവിധാനമൊരുക്കി നിരന്തരം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കി യാത്രക്കാരുടെ ജീവന് സംരക്ഷണം നൽകണമെന്ന് കോൺഗ്രസ്സ് ചിറക്കൽ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ് കണ്ണോത്ത് ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെട്ടു. ട്രെയിനിൽ നിന്ന് വീണ് നിരവധി പേരാണ് മരണപ്പെട്ടത്. ട്രെയിൻ കയറുമ്പോഴും ഇറങ്ങുമ്പോഴും ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ യാത്രക്കാർ വീഴുകയും ഗുരുതരമായി പരിക്ക് പറ്റുകയും ചിലപ്പോൾ ആളുകൾ മരിക്കുകയും ചെയ്യുന്നു. വർഷങ്ങളായി ഇങ്ങനെയാണ് നമ്മുടെ നാട്ടിൽ സംഭവിക്കുന്നത്. ഇനി ഒരാളും വീഴാത്ത രീതിയിലുള്ള സംവിധാനമൊരുക്കി ജനങ്ങളെ സംരക്ഷിക്കുന്നതിന് അധികൃതർ തയ്യാറാകണമെന്ന് അദ്ദേഹം ആവർത്തിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർക്ക് നിവേദനവും പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ, കേന്ദ്ര റെയിൽവേ മന്ത്രി എന്നിവർക്ക് മെയിലും അയച്ചു. മുരളീകൃഷ്ണ, കെ. വിഷിജ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment