Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മഹാരാഷ്ട്ര ഗ്ലോബൽ സ്കോളേഴ്സ് ഭൂഷൺ പുരസ്കാർ ഡോക്ടർ സി വി രഞ്ജിത്തിന്

മഹാരാഷ്ട്ര ഗ്ലോബൽ സ്കോളേഴ്സ് ഭൂഷൺ പുരസ്കാർ ഡോക്ടർ സി വി രഞ്ജിത്തിന്

പൂനെ : മഹാരാഷ്ട്രയിലെ   ഗ്ലോബൽ സ്കോളേഴ്‌സ് ഫൗണ്ടേഷൻ നൽകുന്ന  ഭൂഷൺ പുരസ്കാർ കണ്ണൂർ സ്വദേശിയായ ഡോക്ടർ
സി വി രഞ്ജിത്തിന്. 
ഒരു മലയാളി സംഗീത സംവിധായകന് ഇതാദ്യമായാണ് മികച്ച കലാപ്രവർത്തനത്തിനുള്ള
ഭൂഷൺ പുരസ്കാരം
ലഭിക്കുന്നത്.

ഡോക്ടർ സി വി രഞ്ജിത്ത് സംവിധാനവും സംഗീത സംവിധാനവും നിർവഹിച്ച വന്ദേമാതരം : എ ഫീൽ ഓഫ് പാട്രിയോട്ടിസം എന്ന ഗാനമാണ്  പുരസ്കാരത്തിന് അഹനാക്കിയത്. 
മികച്ച സംവിധാനം, മികച്ച സംഗീതസംവിധാനം, എന്നീ വിഭാഗങ്ങളിലാണ് ഡോക്ടർ സി വി രഞ്ജിത്ത് പുരസ്കാരം ലഭിച്ചത് ജനുവരി 5ന് പൂനെയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും. നേരത്ത വേൾഡ് റെക്കോർഡ് യൂണിയൻ്റെയും 
വേൾഡ് റെക്കോർഡ്സ് ഇന്ത്യയുടെയും ലോക റെക്കോർഡ് വന്ദേമാതരം എന്ന ഗാനത്തിലൂടെ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതൽ ലൊക്കേഷനുകളിൽ ചിത്രീകരിക്കപ്പെട്ട 
ആദ്യ ദേശഭക്തിഗാനമെന്ന  ഇരട്ട ലോകറെക്കോർഡിൻ്റെ ഉടമ.

ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ 33 നഗരങ്ങളിലായി 40 ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.
നേരത്തെ മുംബൈ എൻ്റർടെയ്ൻമെൻ്റ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഇന്ത്യ പുരസ്കാരങ്ങളും ഈ ഗാനം നേടിയിട്ടുണ്ട്. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വിവിധ പ്രദേശങ്ങളുടെ മനോഹരമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഗാനം ഒരു പുത്തൻ അനുഭവമാണ്. 6 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് വേണ്ടി കഴിഞ്ഞ ഒന്നര വർഷത്തെ മുന്നൊരുക്കം വേണ്ടി വന്നു. ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളുടെയും നഗരങ്ങളുടെയും വ്യതസ്ത കാഴ്ചകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാന ചിത്രീകരണം കഴിഞ്ഞ മാർച്ചിലാണ്  ആരംഭിച്ചത്. ഡൽഹി, ആഗ്ര, അമൃത് സർ, കുളു മനാലി, ലഡാക്ക് കേദാർനാഥ്, ശ്രീനഗർ, കേരൻ, മുംബൈ, ബാംഗ്ലൂർ, മൈസൂർ, ഹംപി, ഹൈദരബാദ്,  ഗ്വാഹട്ടി, മേഘാലയ, ഒറീസ, ജയ്പൂർ, അജ്മീർ, കൊൽക്കൊത്ത, വാരണാസി, ബറോഡ, ലക്നൗ, കന്യാകുമാരി, ധനുഷ്കോടി തുടങ്ങി കേരളത്തിൽ വാഗമൺ, തിരുവനന്തപുരം, കണ്ണൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഗാന രംഗങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സുമിത ആയില്ല്യത്ത് ആണ് ഗാനം രചിച്ചത്. ഡോക്ടർ സി വി രഞ്ജിത്ത് ഒരുക്കിയ ഈണം ആലപിച്ചത് മുംബൈയിലെ ഗായകനായ അസ്ലം കേയീയും  മിസ്റ്റർ പഞ്ചാബ് കൂടിയായിരുന്ന സത്കർതാർ സിംഗ് പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. സൂപ്പർസ്റ്റാർ സിംഗർ വിജയിയും  ഇന്ത്യയിലെ തരംഗവുമായ ആവിർ ഭവ് ഒപ്പമുണ്ട്. പ്രശസ്ത ബോളിവുഡ് നിർമ്മാതാവ് മയൂർ കെ ഭരോട്ടിൻ്റെ വൈറ്റ് മെഷർ എൻ്റർടെയൻ മെൻ്റ്സാണ് ഗാനം പുറത്തിറക്കിയത്.  
ഡോ. സി വി രഞ്ജിത്തിൻ്റെ  'ദ സോംഗ് ഓഫ് കണ്ണൂർ: ഹെവൻ ഓഫ് ടൂറിസം ഗാനത്തിന്  ബാബാസാഹിബ് ഡോക്ടർ ബി ആർ അംബേദ്കർ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. അതോടൊപ്പം ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിനെ കുറിച്ച് 20 ഇന്ത്യൻ ഭാഷകളിൽ രചിച്ച പാട്ടും ശ്രദ്ധ നേടിയിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്