മയ്യിൽ: എഴുപത് വയസ്സ് കഴിഞ്ഞവർക്കുള്ള ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രജിസ്ട്രേഷൻ കേമ്പ് സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ കിളിയളം വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൽ നടന്നു. വിവേകാനന്ദ സാംസ്കാരി കേന്ദ്രം രക്ഷാധികാരി സി.കെ.ശ്രീധരന്റെ അധ്യക്ഷതയിൽ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടി രാമകൃഷ്ണൻ കൂനം ഉദ്ഘാടനം ചെയ്തു. സി.കെ.നിമേഷ്, ടി.കെ.റിജു തുടങ്ങിയവർ സംസാരിച്ചു. വി.ഗണേഷ് സ്വാഗതവും രമേഷ് ഗോവിന്ദ് നന്ദിയും പറഞ്ഞു. അമൃത, മംമ്ത, അനുശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment