തൃശൂർ പോട്ട പഴമ്പിള്ളി പുല്ലൻവീട്ടിൽ നബിനെയാണ് (26) ആലുവ സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെ യ്തത്. ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ വൻ ലാഭമാണ് തട്ടിപ്പുസംഘം വാഗ്‌ദാനം ചെയ്‌തത്. ഫേസ്ബു ക്കിൽ പരസ്യം കണ്ടാണ് പിറവം സ്വദേശി ഇവരുമായി ബന്ധപ്പെടുന്നത്. പുതുതായി തുടങ്ങുന്ന ഐ.പി.ഒകളി ൽ പണം നിക്ഷേപിച്ചാൽ രണ്ടിരട്ടിയോ അതിലേറെയോ ലാഭം ലഭിക്കുമെന്നായിരുന്നു വാഗ്‌ദാനം. ഇതിൽ വിശ്വ സിച്ച ഇയാൾ ഏപ്രിലിൽ വിവിധ ദിവസങ്ങളിലായി സം ഘത്തിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേ പിക്കുകയായിരുന്നു.
Post a Comment