കമ്പിൽ: സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം 30 - മത് വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച എഴുത്ത്കൂട്ടം സർഗാത്മക ശില്പശാല കഥാകൃത്ത് ടി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.
കഥാ കവിതാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ടി.പി വേണുഗോപാലൻ വിതരണം ചെയ്തു. എ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ഡോ: ആർ ശ്യാംകൃഷ്ണൻ, സാഹിത്യകാരി ശൈലജ തമ്പാൻ, കവി രതീശൻ ചെക്കിക്കുളം, കവിയിത്രി ടി.പി നിഷ മത്സരവിജയികളായ മേഘ്ന പാറാൽ, വിനൂജ സുകേഷ്, സിജി എംകെ പാതിരിയാട്, ഉദയ പയ്യന്നൂർ എന്നിവർ പ്രസംഗിച്ചു. 2എം.വി എൻ അരിമ്പ്ര, ഷീല നമ്പ്രം, ഭാമിനി എംവി കടൂർ, നളിനി കയരളം, കെ.കെ ഓമന നാറാത്ത്, രമേശൻ കാവുംചാൽ,മലപ്പട്ടം ഗംഗാധരൻ, ശിഖ ബിജിത്ത് ആലിൻകീഴിൽ എന്നിവർ കവിതകൾ അവതരിപ്പിച്ചു.
Post a Comment