കുറ്റ്യാട്ടൂർ: ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ്.യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പ് "ഒപ്പരം 2024" കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ്.എ യു.പി സ്കൂളിൽ ആരംഭിച്ചു. വിളംബര ജാഥ യ്ക്കു ശേഷം സംഘാടക സമിതി ചെയർപേഴ്സൺ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. റജിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ അസി. കമ്മീഷണർ ഓഫ് പോലീസ് ടി.കെ രത്നകുമാർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ യു മുകുന്ദൻ, മയ്യിൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ പ്രസിഡണ്ട് സി.പത്മനാഭൻ, ഡപ്യൂട്ടി ഹെഡ് മാസ്റ്റർ കെ.കെ. വിനോദ് കുമാർ , സ്റ്റാഫ് സെക്രട്ടറി കെ.സി. സുനിൽ, കുറ്റ്യാട്ടൂർ സ്കൂൾ ഹെഡ്മിസ്ട്രസ് കെ.കെ. അനിത, പി.ടി.എ പ്രസിഡണ്ട് കെ.മധു, എൻ.എസ്.എസ്. കണ്ണൂർ ക്ലസ്റ്റർ കൺവീനർ സി.വി. ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.കെ. അനൂപ് കുമാർ സ്വാഗതവും, പ്രോഗ്രാം ഒഫീസർ പി പ്രസാദ് നന്ദിയും പറഞ്ഞു.
Post a Comment