മയ്യിൽ: കെ.എസ്.എസ്.പി.എ കൊളച്ചേരി ബ്ലോക്ക് 40-ാം വാർഷിക സമ്മേളനം മയ്യിൽ ഗാന്ധിഭവനിൽ നടന്നു. ബ്ലോക്ക് പ്രസിഡണ്ട് എം. ബാലകൃഷ്ണൻ മാസ്റ്റർ പതാക ഉയർത്തി. കെപിസിസി സെക്രട്ടറി ശ്രീ ചന്ദ്രൻ തില്ലങ്കേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ സി രാജൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി. 12 മണിക്ക് സംഘടനാ ചർച്ച ഇ.ബാലകൃഷ്ണനും 2 മണിക്ക് പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ.മോഹനനും ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി കെ.പി ശശിധരൻ, പി.സുഖദേവൻ, എം.പി കുഞ്ഞിമൊയ്തീൻ, സി.വാസുമാസ്റ്റർ, പി.കെ. പ്രഭാകരൻ മാസ്റ്റർ കെ.പി. ചന്ദ്രൻ മാസ്റ്റർ, വി.പത്മനാഭൻ മാസ്റ്റർ, സി.എച്ച് മൊയ്തീൻകുട്ടി, ടി.പി പുരുഷോത്തമൻ, കെ.സി രമണി സി.എം പ്രസീത, പി.കെ രഘുനാഥൻ, വി.ബാലൻ, ഇ.കെ. വാസുദേവൻ, ടി.പി രാധാകൃഷ്ണൻ, എം. വി.രാമ ചന്ദ്രൻ, ഇ. ഉണ്ണിക്കൃഷ്ണൻ, എ.കെ. രുഗ്മിണി എന്നിവർ സംസാരിച്ചു. പി.പി അബ്ദുൾ സലാം വാർഷിക റിപ്പോർട്ടും കെ.മുരളീധരൻ മാസ്റ്റർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി
പി.ശിവരാമൻ (പ്രസിഡണ്ട്). എൻ.കെ മുസ്തഫ (സെക്രട്ടറി), കെ.മുരളീധരൻ (ട്രഷറർ)
Post a Comment