മാണിയൂർ - സുഭാഷ് സ്മാരക വായനശാല തരിയേരി, ചേതന സാംസ്കാരിക വേദി തരിയേരി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പുതുവൽസരാഘോഷം സംഘടിപ്പിക്കും. ഡിസംബർ 31 ന് വൈകുന്നേരം 6.30ന് സാംസ്കാരിക സമ്മേളനവും പ്രദേശവാസികളുടെ വിവിധ കലാപരിപാടികളും തുടർന്ന് പൊലിക പുന്നാടിൻ്റെ നാടൻ പാട്ടും അരങ്ങേറും.പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.കെ.രാമചന്ദ്രൻ ഉൽഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ഒ.ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷ്യം വഹിച്ചു.കെ.ബാലകൃഷ്ണൻ, കെ.പി.ശിവദാസൻ, കെ.വിനോദ് കുമാർ, പി.കെ.മുനീർ, സി.രാജീവൻ, പി.പി.കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.നാരായണൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
കൺവീനർ - കെ.നാരായണൻ
ജോ: കൺവീനർ - പി.പി.കെ.ബാലകൃഷ്ണൻ, കെ.പി.ശിവദാസൻ
ചെയർമാൻ - കെ.രാമചന്ദ്രൻ
വൈസ് ചെയർമാൻ - കെ.വിനോദ് കുമാർ, സി.രാജീവൻ, പി.സി.രാജേഷ്
Post a Comment