Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സ്കൂളിന് വാട്ടർ കൂളർ നൽകി യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത്

സ്കൂളിന് വാട്ടർ കൂളർ നൽകി യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത്

കമ്പിൽ : മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി വക കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയ വാട്ടർ കൂളർ സ്ഥാപിച്ചു.
സ്കൂളിൽ നടന്ന ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ജാബിർ പാട്ടയം അദ്ധ്യക്ഷത
വഹിച്ചു ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ കെ.സി മുഹമ്മദ് കുഞ്ഞി, എം.എസ്. എഫ് പഞ്ചായത്ത് പ്രസിഡണ്ട് വി.ടി ആരിഫ്, എം. മുഹമ്മദലി, ബാല കേരളം പഞ്ചായത്ത് കോ- ഓർഡിനേറ്റർ നിഷാൽ പി കെ പി, കമ്പിൽ ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് എം.എസ് എഫ് പ്രസിഡണ്ട് ഉമൈദ്, ചെയർമാൻ ഫസീഹ്, സെക്രട്ടറി ആശിഖ് പങ്കെടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്