സോപാനം കലാ-കായിക വേദി വായനശാല & ഗ്രന്ഥാലയം പഴശ്ശി ഞാലിവട്ടം വയൽ, കണ്ണൂർ നെഹ്റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ശിശുദിനാഘോഷം നാടൻപാട്ട് കലാകാരി പൊന്നാമ്പല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സോപാനം സെക്രട്ടറി ഇ.സുഭാഷ്, പ്രസിഡണ്ട് ടി. ബൈജു, ജോയിൻ്റ് സെക്രട്ടറി സുഷാന്ത്. കെ.എം എന്നിവർ സംസാരിച്ചു.
സ്കൂൾ വിദ്യർത്ഥികൾക്കായി കത്തെഴുത്ത് മത്സരം, വായനാമത്സരം എന്നിവ നടന്നു. മത്സര വിജയികൾക്കുള്ള സമ്മാനദാനം റിട്ട: എ.ഇ.ഒ പി.വി. ബാലകൃഷ്ണൻമാസ്റ്റർ നിർവ്വഹിച്ചു.
Post a Comment