പരിസരങ്ങളിലെ റോഡിലെ തകര്‍ന്ന കുഴികള്‍ അടച്ച് വാഹന കാല്‍നട യാത്ര സുഗമമാക്കുകയും, റോഡരികിലെ കാടുകള്‍ വെട്ടിത്തെളിച്ച് തണല്‍ മര തൈകള്‍ വച്ച് പിടിപ്പിച്ച് പരിപാലിക്കുകയും ചെയ്യുന്ന സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ ഷാജി കീറ്റക്കണ്ടിയെ കുറ്റ്യാട്ടൂര്‍ പഞ്ചായത്തംഗം യുസഫ് പാലക്കന്‍ അനുമോദിച്ചു.
കലാലയ കുറ്റ്യാട്ടൂര്‍ യൂട്യൂബ് ചാനലില്‍ കീറ്റക്കണ്ടി ഷാജിയെ കുറിച്ചുള്ള സ്റ്റോറിയെ തുടര്‍ന്നാണ് യൂസഫ് പാലക്കന്‍ ഷാജിയെ അഭിനന്ദിക്കാന്‍ എത്തിയത്. കുറ്റ്യാട്ടൂര്‍ കോയ്യോട്ടുമൂലയിലെ ഷാജിയുടെ വീട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ സജീവ് അരിയേരി അധ്യക്ഷത വഹിച്ചു. സി.കെ.ഷാജി, രാജീവ് ഗ്രന്മ, ആര്‍.രാജേഷ് എന്നിവര്‍ പങ്കെടുത്തു.
Post a Comment