ഭരണഘടന ദിനമായ ഇന്ന് ഐ എൻ എൽ സംസ്ഥാന വ്യാപകമായി വഖഫ് സംരക്ഷണ ദിനമായി ആചരിച്ചു. ഐ എൻ എൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ പഴയബസ്സ് സ്റ്റാന്റ് പരിസരത്ത് നടത്തിയ ജനകീയ സദസ് സി പി എം ജില്ല സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ബി ഹംസ ഹാജി, എം എ ലത്തീഫ്, സിറാജ് തയ്യിൽ, ഇഖ്‌ബാൽ പോപ്പുലർ, ഡി മുനീർ, സിറാജ് വയക്കര, ഹാഷിം അരിയിൽ, ബി പി മുസ്തഫ,സി പി വാഹിദ സംസാരിച്ചു. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ചെങ്ങളായി സ്വാഗതവും അസ്ലം പിലാക്കീൽ നന്ദിയും പറഞ്ഞു.
Post a Comment