Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സി.എച്ച്.സിയിൽ രണ്ട് ഡ്രൈവർമാർ ഉണ്ടായിട്ടും ഓടിക്കാൻ വാഹനമില്ലാതെ മയ്യിൽ സി എച്ച് സി

സി.എച്ച്.സിയിൽ രണ്ട് ഡ്രൈവർമാർ ഉണ്ടായിട്ടും ഓടിക്കാൻ വാഹനമില്ലാതെ മയ്യിൽ സി എച്ച് സി

മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ രണ്ട് വാഹനങ്ങൾ കട്ടപ്പുറത്ത് ആയിട്ട് ഒന്നര വർഷമായി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 8 പഞ്ചായത്തുകളിൽ ആരോഗ്യ പ്രവർത്തനം നടത്തുന്നതിനുള്ള വാഹനങ്ങളായിരുന്നു ഇത്. 20 വർഷം പിന്നിട്ടതിനാൽ ഫിറ്റ്നസ് കാലാവധി കഴിഞ്ഞതോടെയാണ് ഓടിക്കാൻ കഴിയാതായത്. രണ്ട് ഡ്രൈവർമാരാണ് ഇതിനായി ഇവിടെയുള്ളത്. 
  പുതിയത് വാങ്ങുകയോ എത്തിക്കുകയോ ചെയ്യണമെന്ന് ആശുപത്രി അധികൃതർ ബന്ധപ്പെട്ടവരോട് അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. സ്വാന്തന പരിപാലനങ്ങൾക്ക് മാത്രമാണ് ഒരു വാഹനം ഉപയോഗിച്ചിരുന്നത് മലയോര പഞ്ചായത്തുകളായ ചന്ദനക്കാംപാറ, ഏരുവേശി, ഇരിക്കൂർ, മലപ്പട്ടം, പടിയൂർ കല്യാട്, പയ്യാവൂർ, ഉളിക്കൽ എന്നിവിടങ്ങളിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾ വാഹനമില്ലാതെ സാധ്യമാകില്ലെന്ന് ജീവനക്കാർ പറയുന്നു.  നിലവിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സബ് സെൻറർകളിലും കുത്തിവെപ്പുകൾ, മരുന്നുകൾ, ജീവിതശൈലി രോഗങ്ങൾ നിർണയ ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ, ഫീൽഡ് സംബന്ധമായ പരിശോധനകൾ അടക്കമുള്ള ആരോഗ്യ പ്രവർത്തനങ്ങൾ നടത്താൻ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. 
വാഹനം ലഭ്യമാക്കാൻ ഏതാനും മാസം മുൻപ് എം വി ഗോവിന്ദൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ വാഹനങ്ങൾ വാങ്ങുന്നതിനുള്ള പണ്ട് ഫണ്ട് ലഭ്യമല്ലെന്നും മറ്റുതരത്തിൽ വാഹനങ്ങൾ ഉപയോഗപ്പെടുത്തണമെന്നുമുള്ള നിർദ്ദേശമാണ് തദ്ദേശ സ്വയംഭരണ ഡയറക്ടറിൽ നിന്ന് ലഭിച്ചത്. മുൻ എംപി പി കെ ശ്രീമതി ടീച്ചറുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് മാത്രമാണ് നിലവിൽ മയ്യിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനായി ഓടുന്നത്. 
                 റിപ്പോർട്ട് : സജീവ് അരിയേരി

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്