©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL ചാത്തമ്പള്ളി ക്ഷേത്ര സന്നിധിയിൽ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രനെ ആദരിച്ചു

ചാത്തമ്പള്ളി ക്ഷേത്ര സന്നിധിയിൽ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രനെ ആദരിച്ചു

കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്ര പുത്തരി അടിയന്തിരത്തോടനുബന്ധിച്ച് ക്ഷേത്ര സന്നിധിയിലെത്തിയ ക്ഷേത്രകലാ അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രനെ ക്ഷേത്രസമിതി ഭാരവാഹികൾ ചേർന്ന് ആദരിച്ചപ്പോൾ
കൊളച്ചേരി: ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിലെത്തിയ ക്ഷേത്രകലാ അക്കാദമി ചെയർമാനും സംഗീതജ്ഞനുമായ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രനെ ക്ഷേത്രഭാരവാഹികൾ ആദരിച്ചു. ക്ഷേത്ര പുത്തരി അടിയന്തിരത്തോടനുബന്ധിച്ചാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ക്ഷേത്രസമിതി പ്രസിഡൻ്റ് സി. ഭരതൻ, സെക്രട്ടറി സി. പ്രദീപൻ, കോമരം സി. സത്യൻ എന്നിവർ ചേർന്ന് കാഞ്ഞങ്ങാട് രാമചന്ദ്രനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ചടങ്ങിൽ ജി.വിശാഖൻ, രാജേഷ് പാലങ്ങാട്ട് തുടങ്ങിയവർ സന്നിഹിതരായി. കീർത്തനങ്ങൾ ചൊല്ലി ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ മുട്ടകൾ സ്വീകരിച്ചാണ് അദ്ദേഹം മടങ്ങിയത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്