കണ്ണൂർ : ജില്ലയെ ക്ലീൻ ആക്കാൻ ക്ലീൻ കേരള കമ്പനിക്ക് സ്വന്തം വാഹനമെത്തി. ക്ലീൻ കേരള കമ്പനിക്ക് നൽകിയ ആദ്യ വാഹനം ജില്ലക്കാണ് അനുവദിച്ചത്. മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണിത്.
സ്വന്തം വാഹനം എത്തുന്നത് വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഇനി സ്വന്തം വാഹനത്തിൽ പാഴ്‌വസ്തുക്കൾ ആർ ആർ എഫുകളിലേക്കും മറ്റ് സംസ്കരണ കേന്ദ്രത്തിലേക്കും എത്തിക്കാം.
വാഹനം തിരുവനന്തപുരം ക്ലീൻ കേരള കമ്പനി ഹെഡ് ഓഫീസിൽ നിന്നും മാനേജിങ് ഡയറക്ടർ ജി കെ സുരേഷ് കുമാറിൽ നിന്നും ജില്ലാ മാനേജർ ആശംസ് ഫിലിപ്പ് ഏറ്റുവാങ്ങി.
Post a Comment