തലശ്ശേരി : തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ വച്ച് വിദ്യാർഥിനിയെ ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
തോട്ടുമ്മൽ ഉമ്മൻചിറ ഷാഹിദ മൻസിലിൽ എ കെ റിയാസ് (38) ആണ് അറസ്റ്റിലായത്. വിദ്യാർഥിനി ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയവർ റിയാസിനെ പിടിച്ച് പോലീസിൽ ഏൽപിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.
Post a Comment